KERALA UNIVERSITY OF HEALTH SCIENCES
THRISSUR - 680596
വിദ്യാർത്ഥി സൗഹൃദ പരിശീലന പരിപാടി അദ്ധ്യാപകര്‍ക്കായി SSGP നോഡൽ ഓഫീസർമാരുടെ പരിശീലന പരിപാടി കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ 2025 ആഗസ്റ്റ്18,19 തീയതികളില്‍ പ്രൊഫ. ഡോ. സി പി വിജയൻ, ബഹു:പ്രൊ. വൈസ് ചാൻസലർ ഉത്‌ഘാടനം ചെയ്യുകയുമുണ്ടായി. ചടങ്ങിൽ, അഭിസംബോധന ചെയ്തു പരീക്ഷാ കൺട്രോളർ പ്രൊഫ: ഡോ. അനിൽകുമാർ എസ്, ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം എസ്, വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ, തുടങ്ങിയവർ സംസാരിച്ചു.
അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ വി വി ഉണ്ണികൃഷ്ണന്‍, ഡോ ഹരികുമാർ , ഡോ എ കെ മനോജ് കുമാർ, ഡോ സുനിത, ഡോ സെബിന്ദ് കുമാര്‍, ഡോ അനിൽബാബു തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. തിരുവനന്തപുരം കോഴിക്കോട് സോണുകളിലെ വിവിധ കോളേജുകളിൽ നിന്നായി 350 ഓളം അദ്ധ്യാപകർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് പിന്തുണയും സമഗ്രമായ സഹായം നൽകുന്നതിനും അവരുടെ അക്കാദമിക്, സാമൂഹിക, വൈകാരിക, വ്യക്തിഗത ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഈ മാർഗ്ഗനിർദ്ദേശ പരിപാടി ലക്ഷ്യമിടുന്നു.
വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന് സാങ്കേതികവും സാമൂഹികവുമായ കഴിവുകളുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സമഗ്രമായ വിദ്യാർത്ഥി പിന്തുണ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല മുന്നോട്ടുവച്ചിട്ടുണ്ട്. കരിയർ ഓപ്ഷനുകൾ, സാംസ്കാരിക പരിപാടികൾ, അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയുമായി പരിചയപ്പെടൽ, മെന്ററിംഗ് പ്രോഗ്രാമുകൾ പരിചയപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത വ്യക്തിഗത, കരിയർ, അക്കാദമിക് പ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്കായി വ്യക്തിഗത കൗൺസിലിംഗ് നൽകുന്നു.
Sd/-
വിദ്യാർത്ഥികാര്യ ഡീൻ & എൻ എസ് എസ് പ്രോഗ്രാം കോഓർഡിനേറ്റർ